വീണ്ടും അങ്ങനെ ഒരു ഓണക്കാലം കടന്നുപോയി….
ആഘോഷങ്ങൾ വീട്ടിൽ മാത്രമായി ഒതുങ്ങി…
എന്തോ ഇത്തവണ ഇതൊരു വിഷമമായി തോന്നിയില്ല, ശീലമായിത്തുടങ്ങിയത് കൊണ്ടാകും!
ശീലങ്ങൾ ആണല്ലോ എല്ലാത്തിനും ആധാരം, അപ്പോൾ പിന്നെ ശീലങ്ങൾ മാറ്റിയാൽ നമ്മൾ നന്നായി നാട് നന്നായി.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഫുഡ് ആൻഡ് ഫ്ലവർ ആയിരുന്നു ആഘോഷം. നല്ല ഭക്ഷണം നല്ല ഒരു പൂക്കളം. കുട്ടികളോടൊപ്പം ഫുൾ ഡേ സ്പെൻഡിങ്! അതും മനോഹരമായ ഒരു ഓണം തന്നെ. ആരും വരുന്നില്ല ആരും കൂട്ടുകൂടാൻ വിളിക്കുന്നില്ല ഡെഡിക്കേറ്റഡ് ഓണം വിത്ത് ഹോം #HOME സിനിമയും കണ്ടു എല്ലാം ശുഭം.
പാചകത്തിൽ പുതിയ പരീക്ഷണങ്ങൾ… ഇതുവരെ ഉണ്ടാക്കാൻ മടിച്ചിരുന്ന സാധനങ്ങൾ ഉണ്ടാക്കാൻ ഉള്ള ശ്രമം എല്ലാംകൊണ്ടും നല്ല ഒരു അനുഭവം.
ഇങ്ങനെയൊക്കെ മനസ്സിൽ പറഞ്ഞു സമാധാനിക്കാൻ ശ്രമിച്ചാലും ഓണം ഒത്തുചേരാൻ ഉള്ള ഒരു ആഘോഷമെന്നുള്ള സത്യം മനസ്സിനെ കുത്തിനോവിക്കുന്നു. സ്നേഹത്തോടെ എന്തൊക്കെയുണ്ടെടാ വിശേഷങ്ങൾ എന്ന് ചോദിക്കുന്ന പലരും കൊറോണക്ക് കീഴടങ്ങി എന്ന മറക്കാനാവാത്ത ദുഃഖം മനസ്സിനെ വല്ലാതെ നോവിച്ചു.
അടുത്ത വർഷമെങ്കിലും ഒത്തുചേരാൻ പറ്റും എന്ന വിശ്വാസത്തിൽ ഓണക്കാലം തള്ളിനീക്കി.
മലയാളി സമാജങ്ങൾ ഓൺലൈൻ virtual ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചത് ഒരാശ്വാസമായി, ഇതുവരെ സ്റ്റേജിൽ വരാത്ത പല കഴിവുകളും മൊബൈൽ സ്ക്രീനിലൂടെ പുറംലോകം കണ്ടു എന്നത് virtual ഓണത്തിൻറെ സംഭാവനയായി കണക്കാക്കാം.
അടുത്തവർഷം മിന്നിച്ചേക്കണേ എന്ന ശുഭാപ്തി വിശ്വാസത്തോടെ ….