സർപ്പ കോപം

സർപ്പ കോപം എന്താണെന്നു ആർക്കും പറഞ്ഞു തരേണ്ടല്ലോ. അങ്ങനെ ഒന്ന് ഉണ്ടോ എന്നെനിക്കറിയില്ല ഇനിയിപ്പോ അങ്ങനെ ഒന്ന് ഉണ്ടെങ്കിലോ? ചുമ്മാ റിസ്ക് എടുക്കണ്ടല്ലോ! അതല്ലേ നല്ലത് എന്ന് വിചാരിക്കുന്ന ഭൂരിപക്ഷം ആളുകളുടെ കൂടെ ഈ ഞാനും കൂടി . ഈ കഥ നടന്നത്…. അല്ല അങ്ങനെ പറഞ്ഞാൽ ശെരിയാകില്ല.. ഈ കഥ തുടങ്ങുന്നത് ഒരു മുപ്പത് വർഷം മുൻപാണ്. ഒരു വേനലവധിക്കാലം….. അമ്മയുടെ വീട്ടിൽ ആണ് വേനൽ അവധി കൂടുതലും ചിലവഴിക്കാറ്… വീട്ടിൽ എല്ലാവരും ഉണ്ടാകും, എല്ലാവർക്കുംContinue reading “സർപ്പ കോപം”

Corഓണം 2.1 (2021)

വീണ്ടും അങ്ങനെ ഒരു ഓണക്കാലം കടന്നുപോയി….ആഘോഷങ്ങൾ വീട്ടിൽ മാത്രമായി ഒതുങ്ങി…എന്തോ ഇത്തവണ ഇതൊരു വിഷമമായി തോന്നിയില്ല, ശീലമായിത്തുടങ്ങിയത് കൊണ്ടാകും! ശീലങ്ങൾ ആണല്ലോ എല്ലാത്തിനും ആധാരം, അപ്പോൾ പിന്നെ ശീലങ്ങൾ മാറ്റിയാൽ നമ്മൾ നന്നായി നാട് നന്നായി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഫുഡ് ആൻഡ് ഫ്ലവർ ആയിരുന്നു ആഘോഷം. നല്ല ഭക്ഷണം നല്ല ഒരു പൂക്കളം. കുട്ടികളോടൊപ്പം ഫുൾ ഡേ സ്‌പെൻഡിങ്! അതും മനോഹരമായ ഒരു ഓണം തന്നെ. ആരും വരുന്നില്ല ആരും കൂട്ടുകൂടാൻ വിളിക്കുന്നില്ല ഡെഡിക്കേറ്റഡ്Continue reading “Corഓണം 2.1 (2021)”

ഹണിമൂൺ

ഇടിച്ചു കേറി വാ മക്കളേ … ഇത്ര നല്ല തലക്കെട്ട് വച്ചസ്ഥിതിക്ക്‌ മിന്നിച്ചേക്കണേ …. തീയില്ലാതെ പുകയുണ്ടാകില്ലല്ലോ ….. കല്യാണം കഴിഞ്ഞാൽ ബാങ്കിൽനിന്നും ലോൺ എടുത്തിട്ടാണെങ്കിലും ഒരു ഹണിമൂൺ പോകണം എന്നേ ഞാൻ എന്നോട് അഭിപ്രായം ചോദിക്കുന്നവരോട് പറയൂ. ഒരുമാതിരി “കാണം വിറ്റും ഓണം ഉണ്ണണം” എന്ന് പറയുന്നതുപോലെ. കല്യാണം കഴിക്കുന്നതിനു മുൻപ് അപ്പോൾ വിൽക്കാൻ കുറഞ്ഞത് ഒരു കാണമെങ്കിലും ഉണ്ടായിരിക്കണം എന്ന് സാരം. കല്യാണം കഴിഞ്ഞതിനു ശേഷം എൻ്റെ ഒരു ഓർമയിൽ ഞങ്ങൾ പലസ്ഥലങ്ങളിലും പോയിട്ടുണ്ട്Continue reading “ഹണിമൂൺ”

നാടൊരു വികാരമാണ്

നാടൊരു വികാരവും…………. ഞാൻ ഒരു വികാര ജീവിയുമാണ് ………….. നാടെന്ന വികാരം നാട് വിട്ടവർക്കേ മനസ്സിലാകൂ. പിന്നെ എന്തിനാ പുറത്തു പോയി പണിയെടുക്കുന്നത് എന്ന് ചോദിച്ചാൽ, വെറുതെ പട്ടിണി കിടന്നു ചാകണ്ട എന്ന് കരുതിയാണ് എന്ന് പറയാൻ പറഞ്ഞു. നാട്ടിൽ കിറ്റ് കിട്ടുന്നിടത്തോളം കാലം ആരും പട്ടിണികിടന്നു ചാകില്ല എന്നറിയാം എന്നാലും ഈ കിറ്റ് എത്രകാലം കിട്ടും എന്നറിയില്ലല്ലോ. നാട്ടിൽ ഒരു വ്യവസായവും വരരുത് എന്നതാണ് എൻ്റെ ഒരു ഇത്! ഏത് ?! വയസാകുമ്പോൾ നല്ല ശുദ്ധContinue reading “നാടൊരു വികാരമാണ്”

കൊറോണകാലത്തെ യാത്രകൾ

യാത്രകൾ ഇഷ്ട്ടപ്പെടാത്ത ആരാ ഉള്ളത് ! ഇനിയിപ്പോ ഇഷ്ട്ടപ്പെടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ എന്തെങ്കിലും കാര്യമായ കാരണം കാണും…. കൊറോണ കാലത്തു യാത്ര ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ് കാരണം ഓരോ സംസ്ഥാനവും ഓരോ രാജ്യങ്ങൾ പോലെയാണ് വിസ (ട്രാവെൽ പാസ്), പാസ്പോര്ട്ട് (ഐഡി കാർഡ്) എല്ലാം വേണം. പോകുന്നതിനും ഒരുമണിക്കൂർ മുൻപെങ്കിലും എല്ലാ നിയമങ്ങളും നോക്കിയിരിക്കണം അല്ലെങ്കിൽ ചിലപ്പോൾ പോകാൻ പറ്റില്ല. മണിക്കൂർ വച്ച് നിയമങ്ങൾ മാറുന്നതുകൊണ്ടു ഇടക്കിടക്ക് നോക്കുന്നത് നല്ലതാണു. യാത്ര പ്ലാൻ ചെയ്യുമ്പോൾ എങ്ങനെ പോകുന്നുContinue reading “കൊറോണകാലത്തെ യാത്രകൾ”

കൊറോണ പെട്ടിയും ഉരുട്ടി വീട്ടിലോട്ട്…..

കോറോണയെ പേടിച്ചു പുറത്തിറങ്ങാതെ നടക്കുന്ന ഒരുപാട് ആളുകൾ താമസിക്കുന്ന ഒരു കൊച്ചു അപ്പാർട്മെൻ്റിലെ ഒരു കൊച്ചു ഫളാറ്റിലെ ജീവിതം, ആരും കാര്യമാരി പുറത്തു പോകാറില്ല. കഴിഞ്ഞ ഒന്നര വർഷമായി ഒരുകേസുപോലും റിപ്പോർട്ട് ചെയ്യാത്ത ഒരു അത്ഭുത സ്ഥലം. എഴുപതു വയസ്സിനു മുകളിൽ പ്രായമായ ഒരുപാടുപേർ ഭയമില്ലാതെ താമസിക്കുന്ന കൊറോണ എത്തിനോക്കാൻ പേടിക്കുന്ന സെക്യൂരിറ്റി ഉള്ള സ്ഥലം. അപ്പാർട്മെൻ്റിൽ ഏരിയ മുഴുവൻ മൂന്നുനേരം സാനിറ്റൈസ് ചെയ്യുന്നത് കൊണ്ടും ഒട്ടും ഭയക്കേണ്ട, പുറത്തിനിന്നുള്ളവർക്കു പ്രവേശനം ഇല്ല. മുകളിൽ പറഞ്ഞ ആContinue reading “കൊറോണ പെട്ടിയും ഉരുട്ടി വീട്ടിലോട്ട്…..”

മരണം

“മരണമെത്തുന്ന നേരത്തു എൻ്റെ അരികിൽ ഉണ്ടാകണം.” ഈ വാക്കുകൾ ഏതു മരിക്കാൻ പോകുന്ന ആളുകളുടെയും മനസ്സിൽ ഉണ്ടാകുന്ന ആഗ്രഹമാണ്. ഇഷ്ട്ടപെട്ട ആളുടെ സമീപിത്യത്തിൽ മരിക്കുക എന്നത്. എന്നാൽ കൊറോണകാലത്തെ മരണം നമ്മളെ വല്ലാതെ തളർത്തികളയുന്നു. ആഗ്രഹിച്ചാലും സാധ്യമായിരുന്നിട്ടും സാധ്യമല്ലാത്ത ആക്കുന്ന കൊറോണ എന്ന മഹാമാരി. ആത്മത്തിനു വേണ്ടുന്ന അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ആറടി മണ്ണിൽ അന്തിയുറങ്ങുക എന്നത് ഏതൊരു ക്രിസ്ത്യാനിയുടെയും സ്വകാര്യ അഹങ്കാരമാണ്, ഈ കോവിഡ് കാലം അതിനും തടസം ഉണ്ടാക്കി. ക്രസ്ത്യാനിയുടെ ഈ സ്വകാര്യContinue reading “മരണം”

Marketing

കുറെ നാളുകൾക്കു ശേഷം ഇന്ന് ഒന്ന് എഴുതിനോക്കാം എന്ന് കരുതി.ജീവിതം ഇപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയിക്കൊള്ളണമെന്നില്ല എന്ന് കരുതി പണ്ടാരോ പറഞ്ഞപോലെ അത് പോകുന്ന വഴിക്കു പോയിക്കൊള്ളട്ടെ എന്ന് വിചാരിക്കാൻ പറ്റില്ല. കുറെ നാളുകൾക്കു ശേഷം പുറത്തു വാഹനം ഓടിക്കുമ്പോൾ എന്നും കാണുന്ന ഒരു രംഗം തിരക്കുകൾക്കിടക്കു ശ്രദ്ധിക്കാറില്ല എന്ന് വേണമെങ്കിൽ പറയാം, പക്ഷെ അതികം തിരക്ക് മനസ്സിൽ ഇല്ലാത്തതുകൊണ്ട് ശ്രദ്ധിച്ചു എന്ന് മാത്രം. പലരും ചിന്തിക്കുന്നുണ്ടാകും ഇതിന്റെ സബ്ജക്ട് ഹെഡ് എഴുത്തുമായി ഒരു ബന്ധവുംContinue reading “Marketing”

Drunk and Drive is A Crime

Getting behind the wheel of a vehicle – car, truck, motorcycle or any other motorized vehicle – after consuming alcohol is a serious crime. Drinking and driving is sometimes called driving under the influence (DUI) or driving while intoxicated (DWI), and involves operating a vehicle with a blood alcohol content (BAC) level of at leastContinue reading “Drunk and Drive is A Crime”