ഞാൻ ഒന്ന് മയങ്ങി വലിയ ഒരു യാത്ര കഴിഞ്ഞതല്ലേ. വലിയ ബഹളം കേട്ട് കണ്ണുതുറന്നു അപ്പോഴാ മനസ്സിൽ ആയത് ഈവനിംഗ് ആയി എല്ലാവരും വന്നുകാണും! വാതിൽ തുറന്നപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ ഉണ്ട് അവിടെ നാലുപേർ എന്ന് പറഞ്ഞിട്ട് എന്താ എത്രപേർ എന്ന് ഞാൻ ചോദിച്ചു അപ്പോൾ പറയുവാ നാലുപേർ മലയാളികൾ ബാക്കിയെല്ലാവരും വേറെ ഏതോ ഭാഷക്കാർ.. അടിപൊളി !

എന്തായാലും കുഴപ്പമില്ല നമ്മുടെ കയ്യിൽ വേറെ പണിയൊന്നും ഇല്ലല്ലോ ! അപ്പൊ ഇനി എല്ലാവരെയും പരിചയപ്പെടാം, എന്റെ സുഹൃത്ത് നജ്മൽ (എൻ്റെ ചങ്ക്), എന്നെ കൊണ്ടുവരാൻ ബസ് സ്റ്റാൻഡിൽ വന്നത് മനു ബേബി (പേര് പോലെ തന്നു കുട്ടിത്തമുള്ള സ്വഭാവം), സിനു (ഒരു പട്ടാള സ്നേഹി) , രജിത് (ഒരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ) പിന്നെ ദിലീഷ് (ഒരു നല്ല നാട്ടുമ്പുറത്തുകാരൻ) . അവർ പറഞ്ഞു ഇവിടെ കുറെ മലയാളികൾ വരും കാരണം ഇത് ഒരു പഞ്ചിങ്ങ് സ്റ്റേഷൻ ആണ് ഗേറ്റ് കടന്നാൽ ആദ്യത്തെ ബിൽഡിംഗ് എല്ലാവരും അവിടെ വന്നു കുറച്ചുനേരം വർത്തമാനം പറഞ്ഞിട്ടേ പോകു. അപ്പോ ബാക്കിയുള്ളവരെ പിന്നെ പരിചയപ്പെടുത്താം.
അപ്പോ എല്ലാവരും പറഞ്ഞു നന്നായി പഠിച്ചോ നല്ല കട്ട ഇൻറർവ്യൂ ആയിരിക്കും! അയ്യോ ഇനി നാട്ടിലോട്ട് ജോലിയില്ലാതെ പോകാൻ പറ്റില്ല അവർ എനിക്ക് ചോദ്യങ്ങൾ ചോദിക്കാറുള്ള ഭാഗങ്ങൾ ഒക്കെ പറഞ്ഞു തന്നു. . ജോലി കിട്ടി എന്ന് നാട്ടിലും വീട്ടിലും പറഞ്ഞത് കൊണ്ട് ഇനി വേറെ വഴിയില്ല പഠനം വീണ്ടും തുടങ്ങി.അവിടെ ജോലിയെടുക്കുന്നവർ ഞാൻ ജോലികിട്ടാൻ വേണ്ടി പഠിക്കുന്ന കണ്ടിട്ട് എന്നോട് ചോദിച്ചു വീട്ടിൽ വലിയ ബുദ്ധിമുട്ടാണല്ലേ! ഞാൻ അത് മാറ്റാനൊന്നും നിന്നില്ല പിന്നെ അതിന്റെ കഥയെല്ലാം പറഞ്ഞു എന്റെ സമയം പോകും.
നേരം വെളുത്തു കുളിച്ചു ഡ്രസ്സ് ഒക്കെ മാറി അപ്പോഴാണ് മനസ്സിൽ ആയതു ഓരോരുത്തരും പല സ്ഥലത്തേക്ക് ആണ് ജോലിക്കു പോകുന്നത് അപ്പൊ എന്റെ ഫ്രണ്ട് വന്നു പറഞ്ഞു അവൻ കൂടെ വരം ഓഫീസിൽ അവനു കുറച്ചു പണിയുണ്ട് അവിടെ ഇന്നാപിന്നെ പോകാം എന്ന് പറഞ്ഞു ഓഫീസിൽ എത്തി കുറെ പേര് ഇന്റർവ്യൂ കൊടുക്കാൻ വന്നിരുന്നു എന്നെ അവിടെ ഇരുത്തി ഫോം എല്ലാം തന്നു. ഞാൻ അതെല്ലാം പൂരിപ്പിച്ചു അവിടെ ഇരുന്നു.
അപ്പോൾ എന്റെ കൂട്ടുകാരൻ വന്നു പറഞ്ഞു അതേ ഈ ഇന്റർവ്യൂ ബോർഡിൽ ഉള്ളത് രണ്ടു മലയാളി മാനേജർമാരാണ് അവർ തിരിച്ചും മറിച്ചും ചോദിക്കും എഞ്ചിനീയറിംഗ് കഴിഞ്ഞ നീ എന്തിനാ ഡിപ്ലോമ മാത്രം വേണ്ട ജോലിക്കു പോകുന്നത്. ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ദൃശ്യം സിനിമയിലെ മോഹൻലാലിനെ ആണ് ഞാൻ എൻ്റെ കൂട്ടുകാരനിൽ കണ്ടത്, പോലീസുകാർ തിരിച്ചും മറിച്ചും ചോദിക്കും പക്ഷെ മാറ്റിപറയരുത്! പറയാനുള്ള ഉത്തരം മനസ്സിൽ കണ്ടുവച്ചിരുന്നു. ഇന്റർവ്യൂ തുടങ്ങി പ്രതീക്ഷിച്ച പോലെ ആ ചോദ്യം വന്നു പല്ലിളിച്ചു നിന്നു എന്റെ മുൻപിൽ! എഞ്ചിനീയറിംഗ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ നീ ഡിപ്ലോമയിൽ ഡിസ്റ്റിംഗ്ഷന് തൊട്ടടുത്ത് മാർക്കുള്ള നീ എന്തിനാണ് ഈ ജോലിക്കു വന്നത്. മുൻകൂട്ടി പഠിച്ചതുപോലെ ഞാൻ പറഞ്ഞു പ്രായമായിവരുന്ന കർഷകരായ അമ്മയും അപ്പച്ചനും നാടുവിട്ടുപോയ ചേട്ടൻ ഈ കുടുംബത്തിന്റെ ഭാരം എൻ്റെ തലയിൽ ആണ് സാറെ…
എൻ്റെ കഥ കേട്ട ഉടനെ തന്നെ നാളെ വന്നു ജോയിൻ ചെയ്തോളാൻ പറഞ്ഞു. ഇതില്പരം സന്തോഷം വേറെ ഇല്ല.
ഇന്നും എന്റെ മനസ്സിൽ ആ പറഞ്ഞതിൽ ഒരു കുറ്റബോധവും ഇല്ല കാരണം ഞാൻ നുണ പറഞ്ഞിട്ടില്ല പപ്പക്കും മമ്മിക്കും പ്രായമായി വരികയായിരുന്നു ഇന്നുവരെ ആർക്കും പ്രായം കുറഞ്ഞതായി അറിവില്ല പിന്നെ നാടുവിട്ടുപോയ ചേട്ടൻ അതും സത്യമായിരുന്നു ചേട്ടന് ജോലികിട്ടിയാണ് നാടുവിട്ടുപോയത് എന്നുമാത്രം. പിന്നെ കുടുംബത്തിന്റെ ഭാരം അത് ചെറിയ നുണയാണ് കാരണം ഞങ്ങളുടെ രണ്ടുപേരുടെയും പഠനശേഷം വലിയ കുടുംബഭാരം ഞങ്ങളുടെ കുടുംബത്തു ഉണ്ടായിട്ടില്ല അങ്ങനെ ഉണ്ടാകാൻ ദൈവം ഇടവരുത്തിയില്ല എന്നതാകും സത്യം. നിരുപദ്രവകാരിയായ നുണ പോലെ തോന്നുന്ന സത്യങ്ങൾ കുഴപ്പം ഇല്ല എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.
തുടരും….
2 thoughts on “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം മൂന്ന്”