ഇടിച്ചു കേറി വാ മക്കളേ …
ഇത്ര നല്ല തലക്കെട്ട് വച്ചസ്ഥിതിക്ക് മിന്നിച്ചേക്കണേ ….
തീയില്ലാതെ പുകയുണ്ടാകില്ലല്ലോ …..
കല്യാണം കഴിഞ്ഞാൽ ബാങ്കിൽനിന്നും ലോൺ എടുത്തിട്ടാണെങ്കിലും ഒരു ഹണിമൂൺ പോകണം എന്നേ ഞാൻ എന്നോട് അഭിപ്രായം ചോദിക്കുന്നവരോട് പറയൂ. ഒരുമാതിരി “കാണം വിറ്റും ഓണം ഉണ്ണണം” എന്ന് പറയുന്നതുപോലെ.
കല്യാണം കഴിക്കുന്നതിനു മുൻപ് അപ്പോൾ വിൽക്കാൻ കുറഞ്ഞത് ഒരു കാണമെങ്കിലും ഉണ്ടായിരിക്കണം എന്ന് സാരം.
കല്യാണം കഴിഞ്ഞതിനു ശേഷം എൻ്റെ ഒരു ഓർമയിൽ ഞങ്ങൾ പലസ്ഥലങ്ങളിലും പോയിട്ടുണ്ട് പക്ഷെ ഒരു ചെറിയ കുഴപ്പം മാത്രം മിഥുനം സിനിമയിലെ പോലെ കുറച്ചു കൂട്ടം ഇപ്പോഴും കൂടെ കാണും. അന്ന് പിന്നെ ഈ ഒറ്റക്ക് ഹണിമൂൺ പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലാ… സത്യം ഞാൻ ഒരു നിഷ്ക്കളങ്കൻ ആയിരുന്നു. ഞാൻ എന്ത് മണ്ടൻ ഹണിമൂൺ ആരെങ്കിലും ഫാമിലി ആയി പോകുമോ !.
അറിവില്ലായ്മ ഒരു കുറ്റമാണോ എന്ന് ആരോ ചോദിച്ചതിന് ഒരു ജഡ്ജി അറിവില്ലായ്മ ഒരു ക്രൈം ആണെന്ന് പറയുന്നത് എപ്പോഴോ കേട്ടിരിക്കുന്നു, അപ്പോൾ ഈ ഉള്ളവനും കുറ്റവാളി തന്നെ.
കുറ്റത്തിന് ശിക്ഷ ഉണ്ടായിരിക്കും, പക്ഷെ ഭാര്യയോട് തെറ്റ് ചെയ്താൽ ജീവപര്യന്തം ശിക്ഷയാണ് കിട്ടുക എന്ന് മനസ്സിലാക്കാൻ അലപം വൈകി പോയി.
കല്യാണത്തിന് ശേഷം ഹണിമൂൺ പോകാത്തതിന് കോംപെൻസെയ്റ്റ് ചെയ്യാൻ പല രാജ്യങ്ങളിലും കൊണ്ടുപോയി പക്ഷെ ഒരു മൂന്ന് കുട്ടികൾ ആയതിന് ശേഷം ആയതുകൊണ്ട്, ആ പേര് ദോഷം എന്റെ പേരിൽനിന്നും പോയില്ല.

ഇപ്പോഴും, ഈ വ്യാഴവട്ട കാലത്തിനു ശേഷവും എന്നാലും എന്നെ ഹണിമൂൺ കൊണ്ടുപോയില്ലല്ലോ എന്ന ആ പുച്ഛം … സഹിക്കില്ല.
സ്വന്തം അനുഭവം കൊണ്ട് പറയുകയാ പേർസണൽ ലോൺ എടുത്തിട്ടായാലും കല്യാണം കഴിഞ്ഞാൽ ഒരു ഹണിമൂൺ പോകണം.
എൻ്റെ പൊന്നോ പെട്ടു ….
പെറ്റതുകൊണ്ടു ഇനി ഇപ്പൊ ഹണിമൂൺ പറ്റുകയുമില്ല….
