നാടൊരു വികാരവും………….
ഞാൻ ഒരു വികാര ജീവിയുമാണ് …………..
നാടെന്ന വികാരം നാട് വിട്ടവർക്കേ മനസ്സിലാകൂ.
പിന്നെ എന്തിനാ പുറത്തു പോയി പണിയെടുക്കുന്നത് എന്ന് ചോദിച്ചാൽ, വെറുതെ പട്ടിണി കിടന്നു ചാകണ്ട എന്ന് കരുതിയാണ് എന്ന് പറയാൻ പറഞ്ഞു. നാട്ടിൽ കിറ്റ് കിട്ടുന്നിടത്തോളം കാലം ആരും പട്ടിണികിടന്നു ചാകില്ല എന്നറിയാം എന്നാലും ഈ കിറ്റ് എത്രകാലം കിട്ടും എന്നറിയില്ലല്ലോ.
നാട്ടിൽ ഒരു വ്യവസായവും വരരുത് എന്നതാണ് എൻ്റെ ഒരു ഇത്! ഏത് ?!
വയസാകുമ്പോൾ നല്ല ശുദ്ധ വായു ഒക്കെ ശ്വസിച്ചു നാട്ടിൽ വന്നു ജീവിക്കണമെങ്കിൽ നാട് ശുദ്ധമായി ഇരിക്കണ്ടേ അതിനു വ്യവസായം നല്ലതല്ല. കൃഷിയും ടൂറിസവും ആണ് കേരളത്തിന് നല്ലത്. ഇത് എൻ്റെ മാത്രം സ്വാർത്ഥത ആണ് കേട്ടോ നിങ്ങൾക്ക് വേണമെങ്കിൽ വ്യവസായം നടത്താം.
ആ വാളയാർ എത്തുന്നതിനു മുൻപുള്ള ബ്രിഡ്ജ് എത്തുമ്പോൾ ഉള്ള ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ട്രെയിനിൽ ആണെങ്കിൽ വാളയാർ എത്തിക്കഴിഞ്ഞാൽ പിന്നെ പുറത്തെ കാട്ടിലൂടെയുള്ള ആ യാത്ര അത്ര മനോഹരമാണ്.
തിരിച്ചു പോരുമ്പോൾ ഇനിയെന്ന് എന്ന വലിയ ചോദ്യം ഉത്തരമില്ലാതെ നമ്മളെ നോക്കി നിൽക്കും …
Reblogged this on Nelsapy.
LikeLike