യാത്രകൾ ഇഷ്ട്ടപ്പെടാത്ത ആരാ ഉള്ളത് ! ഇനിയിപ്പോ ഇഷ്ട്ടപ്പെടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ എന്തെങ്കിലും കാര്യമായ കാരണം കാണും….
കൊറോണ കാലത്തു യാത്ര ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ് കാരണം ഓരോ സംസ്ഥാനവും ഓരോ രാജ്യങ്ങൾ പോലെയാണ് വിസ (ട്രാവെൽ പാസ്), പാസ്പോര്ട്ട് (ഐഡി കാർഡ്) എല്ലാം വേണം. പോകുന്നതിനും ഒരുമണിക്കൂർ മുൻപെങ്കിലും എല്ലാ നിയമങ്ങളും നോക്കിയിരിക്കണം അല്ലെങ്കിൽ ചിലപ്പോൾ പോകാൻ പറ്റില്ല. മണിക്കൂർ വച്ച് നിയമങ്ങൾ മാറുന്നതുകൊണ്ടു ഇടക്കിടക്ക് നോക്കുന്നത് നല്ലതാണു.
യാത്ര പ്ലാൻ ചെയ്യുമ്പോൾ എങ്ങനെ പോകുന്നു എന്നത് നന്നായി ആലോചിച്ചിരിക്കണം സ്വന്തം വണ്ടിയിലാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. എങ്ങനെ പോകുന്നു എന്നതുപോലെ വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്തിനു പോകുന്നു എന്നത്. പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലെങ്കിൽ ഒരു നല്ല കാരണം മനസ്സിൽ കരുതിവെക്കുന്നതു നല്ലതാണു വഴിയിൽ പലസ്ഥലത്തും പോലീസ് കാരണം ചോദിക്കും അപ്പോൾ ആവശ്യം വരും. വെറുതെ പോകുകയാണെന്ന് പറഞ്ഞാൽ ചിലപ്പോൾ തിരിച്ചു പോയിക്കോളാൻ പറയും, അല്ല ചുമ്മാ വെറുതെ തിരിച്ചും പോകാമല്ലോ.
ഒറ്റക്ക് പോകുന്നതിലും ഭീകര പ്ലാനിംഗ് വേണം ഫാമിലിയുമായി പോകുമ്പോൾ. ഫുഡ്, റീഫ്രഷ്മെന്റ് സ്റ്റോപ്സ്, ടോയ്ലറ്റ്, ടിഷ്യൂ , മാസ്ക്, സാനിറ്റിസിർ, സോപ്പ്, ചീപ്, കണ്ണട, ഉണ്ട, മാങ്ങാത്തൊലി അങ്ങനെ ഒരു ലിസ്റ്റ് ഭാര്യയുടെ കയ്യിൽ ഉണ്ടാകും.
അങ്ങനെ ലിസ്റ്റിൽ ഉള്ള പ്ലാനിങ്ങ് എല്ലാം കഴിഞ്ഞാലും നമ്മുടെ കയ്യിൽ നിൽക്കാത്ത ഒരു കാര്യമാണ് യാത്ര തുടങ്ങുന്ന സമയം ഇങ്ങനയൊക്കെ ശ്രമിച്ചാലും പ്ലാൻ ചെയ്ത നേരത്തു സ്റ്റാർട്ട് ചെയ്യില്ല അപ്പൊ പിന്നെ ലിസ്റ്റിൽ ഉള്ള കയങ്ങൾ ഒക്കെ തെറ്റും, അപ്പോൾ ബുദ്ധിപരമായി സ്റ്റോപ്പ് പ്ലാൻ ചെയ്യുമ്പോൾ ഒരു രണ്ടുമണിക്കൂർ ട്രാവൽ ഗാപ് പ്ലാൻ ചെയ്യണം ഇല്ലെങ്കിൽ നടുറോഡിൽ കാര്യസാധ്യം നടത്തേണ്ടതായി വരും. ഇത്തരം അവസരങ്ങൾ മറികടക്കാൻ ഒരു പോർട്ടബ്ൾ ടോയ്ലറ്റ് ടെന്റ് ഉള്ളത് നല്ലതായിരിക്കും. എൻ്റെ കയ്യിൽ ഒന്നുണ്ട് അതുകൊണ്ടു ഞാൻ റിഫ്രഷ്മെന്റ് സ്റ്റോപ്പിനെ കുറിച്ച് ആലോചിച്ചു ബുദ്ധിമുട്ടാറില്ല. ഇത് വാങ്ങിയതിന് ശേഷം എൻ്റെ ഭാര്യ പറയുന്നത് കൊറോണ പോയാലും നമ്മൾ ഇനി ഇങ്ങനെയേ പോകു, വല്ലവരുടെയും റെസ്റ്ററൂമിൽ മൂക്കുപൊത്തി കണ്ണടച്ച് പോകുന്നതിലും എത്രയോ സുഖം ആണ് ഇത്. അടിയിലെ പടത്തിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം രണ്ടു ഡോറുകൾക്കിടക്കു സെറ്റ് ചെയ്തിരിക്കുന്ന ടോയ്ലറ്റ്.
Break Fast with Restroom Break Break Fast with Restroom Break Tea Break Lunch Break
അങ്ങനെ നല്ല നല്ല സ്ഥലങ്ങൾ കാണുമ്പോൾ നിർത്തി ഒരു ചെറിയ വിശ്രമം ഒക്കെ നടത്തി യാത്ര നല്ല ആനന്ദകരമാക്കാം….
മുകളിലുള്ള സ്ഥലങ്ങൾ ഏതാണെന്നു ചോദിക്കരുത് ഞാൻ പറയില്ല
സംഭവം കൊള്ളാലോ 👌
LikeLiked by 1 person
അല്ല ഇവിടെയിരുന്ന് വട്ടായി അപ്പൊ ഒരു റൌണ്ട് അടിച്ചിട്ടുവരാം എന്ന് വിചാരിച്ചു ….
LikeLike