“മരണമെത്തുന്ന നേരത്തു എൻ്റെ അരികിൽ ഉണ്ടാകണം.”
ഈ വാക്കുകൾ ഏതു മരിക്കാൻ പോകുന്ന ആളുകളുടെയും മനസ്സിൽ ഉണ്ടാകുന്ന ആഗ്രഹമാണ്. ഇഷ്ട്ടപെട്ട ആളുടെ സമീപിത്യത്തിൽ മരിക്കുക എന്നത്. എന്നാൽ കൊറോണകാലത്തെ മരണം നമ്മളെ വല്ലാതെ തളർത്തികളയുന്നു. ആഗ്രഹിച്ചാലും സാധ്യമായിരുന്നിട്ടും സാധ്യമല്ലാത്ത ആക്കുന്ന കൊറോണ എന്ന മഹാമാരി.
ആത്മത്തിനു വേണ്ടുന്ന അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ആറടി മണ്ണിൽ അന്തിയുറങ്ങുക എന്നത് ഏതൊരു ക്രിസ്ത്യാനിയുടെയും സ്വകാര്യ അഹങ്കാരമാണ്, ഈ കോവിഡ് കാലം അതിനും തടസം ഉണ്ടാക്കി.

ക്രസ്ത്യാനിയുടെ ഈ സ്വകാര്യ അഹങ്കാരത്തെ മുതലെടുത്താണ് സെമിത്തേരി കച്ചവടം പൊടി പിടിച്ചിരുന്നത് . കിടക്കാൻ ആറടി വേണ്ട എന്ന് വരുമ്പോൾ ഈ കച്ചവടത്തിന് ഒരു അന്ധ്യം വരുമെന്ന് വിശ്വസിക്കുന്നു. ആറടി വേണ്ട എന്ന് പറഞ്ഞത് മസ്സിലാകാത്തവർക്കു വേണ്ടി ഒന്നുകൂടി പറയുന്നു കൃസ്ത്യാനികളും തുടങ്ങി ദഹിപ്പിക്കാൻ, അപ്പൊ പിന്നെ ഒരു ചെറിയ ബോക്സ് വാക്കാണ് ഉള്ള സ്ഥലം മതി ഇനി. ആ ക്രിയ ബോക്സ് വെക്കാനും ഇനി കച്ചവടം നടത്തുമോ എന്നറിയില്ല കാത്തിരുന്ന് കാണാം.
മൃതദേഹം ദഹിപ്പിക്കാൻ തീരുമാനമെടുത്ത തൃശ്ശൂർ രൂപതക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.
