കുറെ നാളുകൾക്കു ശേഷം ഇന്ന് ഒന്ന് എഴുതിനോക്കാം എന്ന് കരുതി.ജീവിതം ഇപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയിക്കൊള്ളണമെന്നില്ല എന്ന് കരുതി പണ്ടാരോ പറഞ്ഞപോലെ അത് പോകുന്ന വഴിക്കു പോയിക്കൊള്ളട്ടെ എന്ന് വിചാരിക്കാൻ പറ്റില്ല.
കുറെ നാളുകൾക്കു ശേഷം പുറത്തു വാഹനം ഓടിക്കുമ്പോൾ എന്നും കാണുന്ന ഒരു രംഗം തിരക്കുകൾക്കിടക്കു ശ്രദ്ധിക്കാറില്ല എന്ന് വേണമെങ്കിൽ പറയാം, പക്ഷെ അതികം തിരക്ക് മനസ്സിൽ ഇല്ലാത്തതുകൊണ്ട് ശ്രദ്ധിച്ചു എന്ന് മാത്രം.
പലരും ചിന്തിക്കുന്നുണ്ടാകും ഇതിന്റെ സബ്ജക്ട് ഹെഡ് എഴുത്തുമായി ഒരു ബന്ധവും ഇല്ലല്ലോ എന്ന്, വിഷയത്തിലേക്കുവരാം. നമ്മൾ എത്രപേർ മാർക്കറ്റിങ് എന്ന് പലപ്പോഴും പറയാറുണ്ട് പക്ഷെ എത്രപേർ നമ്മൾ പോലും അറിയാതെ ജീവിതത്തിൽ മാർക്കറ്റിങ് ചെയ്യാറുണ്ട് .. അത് വാങ്ങിക്കോളൂ ഇത് വാങ്ങിക്കോളൂ ഞാൻ വാങ്ങിയിട്ടുണ്ടായിരുന്നു നല്ലതായിരുന്നു എന്നെല്ലാം.
എല്ലാദിവസവും ട്രാഫിക് സിഗ്നലിൽ കാണുന്ന ഒരു സാധാരണ സംഭവം ആണ് സിഗ്നൽ ഗ്രീൻ ആകുന്നതിനു മുൻപേ വണ്ടിയെടുത്തുപോകും മുൻപിൽ പോലീസ് പിടിക്കും പൈസ കൊടുക്കും പോകും പിന്നേം പിടിക്കും പിന്നേം കൊടുക്കും .
അടുത്തിടെ ഞാൻ സിഗ്നലിൽ കിടക്കുമ്പോൾ ഇത് കണ്ടു ഒരാൾ ബൈക്ക് എടുത്തു പിന്നാലെ ഒരു അഞ്ചുപേർ എടുത്തു, മുൻപിൽ പോലീസ് നിൽപ്പുണ്ടായിരുന്നു ആദ്യം പോയ ഓൾ രക്ഷപെട്ടു പക്ഷെ പിന്നിൽ പോയ അഞ്ചുപേരും പിടിക്കപ്പെട്ടു.ഇത് സാധാരണ സംഭവം ആണ് എന്നാൽ അല്പം ദൂരെ എത്തിയപ്പോൾ കണ്ടു ആദ്യം പോയ ബൈക്ക് ഒരു പോലീസ് സ്റ്റിക്കർ ഉള്ള വണ്ടി ആണ് അതും ട്രാഫിക് പോലീസ്. പോലീസ് കാർക്ക് എന്തും ആകാം എന്ന പതിവ് ഡയലോഗ് മനസ്സിൽ കുറിച്ച് ഞാൻ മുന്നോട്ടു പോയി. അടുത്ത ദിവസം സിഗ്നലിൽ നിൽക്കുമ്പോൾ ആവർത്തനം എന്നപോലെ ഒരു ബൈക്ക് പോകുന്നു പിന്നാലെ കുറച്ചുപേർ പോകുന്നു പോലീസ് ആദ്യത്തെ ആളെ വിടുന്നു മറ്റുള്ളവരെ പിടിക്കുന്നു. പല ദിവസങ്ങളിൽ ഇത് കണ്ടു എല്ലാ ദിവസങ്ങളിലും ആദ്യം പോയ വണ്ടി ഒരേവണ്ടിയാണ് അതാണ് എന്നെ ചിന്തിപ്പിച്ചത് !

ആദ്യം പോകുന്ന ബൈക്ക് കാരൻ എന്തോ ഒരു പ്ലാൻ ഉണ്ട് അത് അയാൾ എല്ലാ ദിവസവും നടപ്പാക്കുന്നുണ്ട്, വളരെ വിജയകരമായി അത് അടക്കുന്നുമുണ്ട്.
നമ്മൾ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ മാർക്കറ്റിങ് തന്ത്രങ്ങളിൽ വീണുപോകാറുണ്ട്, പോലീസ് കാർക്ക് അറിയാം ഒരാൾ പോയാൽ മറ്റുള്ളവർക്ക് അത് ഒരു പ്രചോദനം ആകും എന്നും കുറച്ചു ആളുകൾ എങ്കിലും പിന്നാലെ പോകും എന്നും അവർക്കു പണം ഉണ്ടാക്കാം എന്നും.
മാർച്ചുമാസം കഴിയാറായി എല്ലാവർക്കും ടാർഗറ്റ് എത്തിക്കേണ്ട അപ്പൊ പിന്നെ കുറച്ചു മാർക്കറ്റിങ് ഒക്കെ ആകാം
We can also do marketing, but ensure that we are doing it for a good cause.