Getting behind the wheel of a vehicle – car, truck, motorcycle or any other motorized vehicle – after consuming alcohol is a serious crime. Drinking and driving is sometimes called driving under the influence (DUI) or driving while intoxicated (DWI), and involves operating a vehicle with a blood alcohol content (BAC) level of at least 0.08 percent. However, even a small amount of alcohol can lead to harmful situations. Some drivers may not even show warning signs of being under the influence, but that doesn’t mean it’s any less dangerous. It’s important to remember that any form of drinking and driving is illegal and can come with strict punishment.
ഒരു ചെറിയ അനുഭവകഥ പറയാം. കഥ നടക്കുന്നത് കൊല്ലവർഷം 2010 എപ്പോഴോ ആണ് , മുംബൈ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്ഥലത്താണ് കഥ .
ഒരു ദിവസം കഥാകാരൻ ആഫീസിൽ ഇരിക്കുന്ന നേരത്തു ഏകദേശം രാത്രി പത്തുമണി ആയിക്കാണും അദ്ദേഹത്തിൻ്റെ കൂട്ടുകാരൻ കുമാർ വിളിക്കുന്നു
എടാ നീ എവിടെയാ?
ഞാൻ ആഫീസിൽ ഉണ്ട് .
ഇറങ്ങാറായോ ?
ഇപ്പൊ ഇറങ്ങും
എടാ നീ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമോ?
അതിനെന്താ കുമാർ എവിടെയാ ആഫീസിൽ ഉണ്ടോ ?
ഡാ ഞാൻ ഓപ്പോസിറ്റ് ഉള്ള ബാറിൽ ഉണ്ട് !
അതുകൊള്ളാലൊ ഇന്നാ പുറത്തുവാ ഞാൻ വണ്ടി എടുത്തു ഗേറ്റിൽ നിൽക്കാം.
ഓക്കേ
കഥാകാരൻ കാറൊക്കെ എടുത്തു ഗേറ്റിൽ പോസ്റ്റ് ആയി നിൽക്കുന്നു കുമാർ വരുന്നില്ല!
ഫോൺ എടുത്തു വിളിച്ചു താൻ എവിടെയാടോ ഞാൻ ഇവിടെ പോസ്റ്റ് പോലെ നിൽക്കുവാ
എടാ നീ വണ്ടി സൈഡ് ആക്കി ഇങ്ങോട്ടുവാ
മനസ്സില്ലാ മനസ്സോടെ ചെന്നു
എടാ രണ്ടെണ്ണം അടിച്ചിട്ടുപോകാം വെള്ളിയാഴ്ച അല്ലെ.
വേണ്ട വണ്ടി ഓടിക്കണം
എടാ രണ്ടെണ്ണം അടിച്ചാൽ കുഴപ്പമില്ല മൂന്നെണ്ണം അടിച്ചാലേ മെഷീൻ പിടിക്കൂ
ശരിക്കും!?
അതേടാ
ഇന്ന രണ്ടെണ്ണം അടിക്കാം വീട്ടിൽപോയി അടിപൊളിയായി ഉറങ്ങാം
സമയം കളയാൻഡം ഒരു ലാർജ് അങ്ങ് ഒറ്റയടി അടിച്ചു പോകാം
അടിക്കഴിഞ്ഞു വണ്ടിയെടുത്തു ഒരു പാട്ടൊക്കെ പാടി കുറച്ചുദൂരം പോയി, വലിയ ഒരു കയറ്റം ഉണ്ട്, കയറ്റം കയറി പകുതിയായപ്പോൾ കുമാർ പറയുവാ കഴിഞ്ഞ ആഴ്ച ഈ കയറ്റം കേറിച്ചന്നപ്പോൾ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു എന്തായിരുന്നു ബഹളം.
എഡോ സാമദ്രോഹി എന്നിട്ടു ഇപ്പോഴാണോ പറയുന്നത്? കുമാർ പറഞ്ഞു അത് കഴിഞ്ഞ ആഴ്ച്ച എല്ലാ ആഴ്ച്ചയും ഒരു സ്ഥലത്തു അവർ നിക്കില്ല അപ്പൊ ഇന്ന് കുഴപ്പമില്ല.
കയറ്റം കയറിച്ചെന്നത് പുലിമടയിൽ ആയിരുന്നു, അതാ അങ്ങകലെ പോലീസ് ചെക്കിങ് ഇറങ്ങി ഓടാൻ ഒന്നും പറ്റത്തില്ല പോലീസുകാർക്ക് നമ്മളുടെ വണ്ടി കാണാം. പിന്നെ രണ്ടെണ്ണം അടിച്ചാൽ കുഴപ്പം ഇല്ലല്ലോ ഏത്!
ഞാൻ കുമാറിനോട് ചോദിച്ചു താനല്ലെ പറഞ്ഞത് എല്ലാ ആഴ്ച്ചയും ഒരുസ്ഥലത്തു പോലീസ് ചെക്കിങ് ചെയ്യില്ല എന്ന് ?!
അപ്പൊ കുമാർ പറയുവാ അതിപ്പോ എന്നും കുടിച്ചാൽ ചിലപ്പോൾ ഓര്മ ശരിയാകില്ല രണ്ടാഴ്ച മുൻപായിരിക്കും അവർ ഇവിടെ നിന്നതു. അതുകൊള്ളാം അതേതായാലും നമ്മുടെ ഭാഗ്യം.
പോലീസുകാരൻ അടുത്തുവന്നു പേര് ചോദിച്ചു പേര് പറഞ്ഞു. ഉടനെ അയാൾ പറഞ്ഞു പതിനായിരം തന്നിട്ട് പോയിക്കോ. അതുകേട്ടതും കുമാർ വണ്ടിയിൽനിന്നും ചാടിയിറങ്ങി. പിന്നെ ഒന്നും അത്ര ഓർമയില്ല വണ്ടി അവർ എടുത്തുകൊണ്ടുപോയി രണ്ടുപേരെയും പോലീസുവണ്ടിയിൽ ഇരുത്തി. പോലീസ് വണ്ടി നിറച്ചും സാമൂഹിക അകലം പാലിക്കാതെ നിറയെപേർ ഉണ്ട്.
സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുകാരൻ പറഞ്ഞു 2500 രൂപ സ്വന്തം ആൾജാമ്യത്തിൽ പോയിക്കോ. അപ്പോൾ കുമാർ പറഞ്ഞു കണ്ടില്ലേ ഇത്രയേ ഉള്ളു ഇതിനാണ് മറ്റേ പോലീസുകാരൻ പതിനായിരം രൂപ ചോദിച്ചത്.
രണ്ടുപേരുടെയും കൂടി 5000 രൂപ അടച്ചു ഇറങ്ങാൻ നേരത്തു ഓർമവന്നു അല്ല അപ്പൊ വണ്ടിയോ? ഓടി ചെന്ന് ചോദിച്ചു സർ വണ്ടി. പോലീസുകാരൻ പറഞ്ഞു ഇപ്പൊ നിങ്ങൾ കുടിച്ചിട്ടുണ്ടല്ലോ നാളെ വന്നിട്ട് എടുത്തിട്ടുപോയിക്കോ.
അതുശരിയാണല്ലോ നമ്മൾ ഇപ്പൊ കുടിയന്മാർ അല്ലെ.. അതുന്യായം
സർ ഇവിടെവന്നാൽ മതിയോ അതോ വണ്ടി ഇട്ടിരിക്കുന്ന സ്ഥലത്തു വരണമോ, അപ്പോൾ അയാൾ പറഞ്ഞു ഇവിടെയുള്ള അന്ധേരി കോടതിയിൽ വന്നാൽമതി!
അതുകേട്ടതും ഞങ്ങൾ രണ്ടുപേരുടെയും മനസ്സിൽ നനഞ്ഞ ഓലപ്പടക്കം പൊട്ടി.
എന്തോ അത്ര പന്തിയല്ല എന്ന് മനസ്സിൽ ആയി. എന്തായാലും നാളെ നോക്കാം വീട്ടിൽ പോയി ഉറങ്ങി. കാലത്തു എഴുന്നേറ്റു കുമാറിനെ വിളിച്ചു. കുമാർ പറഞ്ഞു അളിയാ സംഭവം അത്ര എളുപ്പമല്ല എന്നാ തോന്നുന്നേ നീ വേഗം കോടതിയിലോട്ടുവാ അവിടെവച്ചു നോക്കാം.
കോടതി ഗേറ്റിൽ എത്തിയപ്പോഴേ വക്കീലന്മാർ കൂട്ടമായി ഓടി വന്നു Drunk & Drive ആണോ? അതെ അപ്പൊ അവർ പറഞ്ഞു വക്കാലത്തു ഒപ്പിട്ടുകൊടുത്താൽ അവർ ശെരിയാക്കിത്തരാം. സംഭവം കയ്യിൽനിന്നു പോയി എന്ന് മനസ്സിൽ ആയി രണ്ടുപേരുടെയും വക്കാലത്തു കൊടുത്തു വക്കീൽ ഫീസ് അയ്യായിരം.
ശനി ഈ കോടതി കുടിയന്മാർക്ക് വേണ്ടി മാത്രം റൺ ചെയ്യുന്നതാണ് വേറെ കേസുകൾ ഒന്നും എടുക്കില്ല. ബല്ലാത്ത ഒരു ഡെഡിക്കേഷൻ ആയിപ്പോയി.
അങ്ങനെ ഒരു പത്തുമണി ആയപ്പോൾ നമ്മുടെ പേരും വിളിച്ചു കൂട്ടിൽ കയറിനിന്നു എഴുതിവച്ചതെല്ലാം ശെരിയാണെന്നു സമ്മതിച്ചു വിധിയും വന്നു!
One day Imprisonment and License suspended for 6 months !!!!!!!!!!!!!!!!
അത് ഞങ്ങൾ പ്രധീക്ഷിച്ചില്ല. ഒരു ദിവസത്തെ ജയിൽ ശിക്ഷ !!!
ഞങ്ങൾ രണ്ടും ചത്ത ശവം പോലെ നിൽക്കുന്നതുകണ്ടു വക്കീൽ ചോദിച്ചു എന്തുപറ്റി !
ഇനിയെന്തുപാട്ടാണ് ഇനിയെന്തുപറ്റാൻ ജയിൽ !
അപ്പോൾ വക്കീൽ പറഞ്ഞു ഇത് വെള്ളമടിക്കുമ്പോൾ ആലോചിക്കണം !
അതെ ഞങ്ങൾ ചെയ്തത് വലിയ തെറ്റാണ് …
ഞാൻ അന്ന് തീരുമാനിച്ചു ഇനി വള്ളമടിച്ചുള്ള ഡ്രൈവിംഗ് ഇല്ല എൻ്റെ ജീവിതത്തിൽ അല്ല മണത്താൽ പോലും വണ്ടി തൊടില്ല.
ഇനി ജയിൽ അതൊരു സംഭവം ആയിരുന്നു ഒരു വലിയ ലോക്കപ്പ് അതിൽ ഒരു ഇരുന്നൂറുപേരുകാണും, ഞങ്ങളോട് പറഞ്ഞു ലാപ്ടോപ്പിൽ പണിചെയ്യുന്നവർ ചെയ്തോളു ഒരു ദിവസം എന്നത് എട്ട് മണിക്കൂർ ആണ് അപ്പോൾ എട്ടുമണിക്കൂർ ആകുമ്പോൾ വിടും.
പിന്നെ ഞങ്ങൾ നല്ല കുറ്റവാളികൾ ആയതുകൊണ്ട് ഉച്ചയായപ്പോൾ തുറന്നുവിട്ടു എന്നിട്ടു പറഞ്ഞു നാലുമണിക്കുവന്നാൽ റിലീസ് നോട്ട് എഴുതി തരാം എന്ന്.
വണ്ടി വിട്ടുകിട്ടാൻ പിന്നെയും 15000 രൂപ കെട്ടേണ്ടി വന്നു ..അപ്പോൾ മൊത്തം 25000 രൂപ.
അപ്പൊ സുഹൃത്തുക്കളെ ഈ കളി തീക്കളി. നിങ്ങൾ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവിതം വച്ചാണ് കളിക്കുന്നത്.
