ജീവിതത്തിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ പലപ്പോഴും തോന്നാറുള്ള ഒരു ചിന്തയാണ് ഞാൻ വിജയിച്ചോ അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഉള്ളത് ഞാൻ എത്തിപ്പെടേണ്ട സ്ഥാനത്തുതന്നെ ആണോ?
Why I am here?
How come he/she is there?
What I did wrong?
Whether I am in the correct place and position !?
Can I change?
സത്യം പറഞ്ഞാ എനിക്കറിയില്ല പത്തുവർഷം മുന്നേ മറ്റൊന്ന് ചെയ്തിരുന്നെങ്കിൽ ഇന്ന് വേറെ എന്തൊ ആയേനെ ! സത്യമായിരിക്കാം പക്ഷെ ഇപ്പൊ അത് ചിന്തിച്ചിട്ട് കാര്യമുണ്ടോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.
പലപ്പോഴും ഈ ചിന്തകൾ മനസ്സിൽ വരുന്നത് നമ്മുടെ കൂടെ മുൻപുണ്ടായിരുന്ന ആരെയെങ്കിലും കുറിച്ച് ഇപ്പോൾ കേൾക്കുമ്പോൾ ആയിരിക്കും അല്ലെങ്കിൽ യാദൃശ്ചികമായി അവരെ കാണുമ്പോൾ ആയിരിക്കും. ഓ അവൻ വലിയ പുള്ളി ആയി കേട്ടോ നമ്മൾ ഇപ്പോഴും ചുണ്ണാമ്പുപരുവത്തിൽ നടക്കുന്നു ! .
വല്ലവരും നന്നായതിന് അല്ലെങ്കിൽ അവർ നല്ലനിലയിൽ ആണെന്ന് മറ്റുള്ളവർക്ക് തോന്നുന്നതിന് നമ്മൾ എന്തിനാണ് ടെൻഷൻ അടിക്കുന്നതെന്നു മനസ്സിലാകുന്നില്ല.
Let them live their lives we will live ours. We need to live in our time zone don’t try to live in someone else time zone. Stop comparing other people with you that could solve most of the problems.
അതെന്താ ടൈംസോൺ? അതായതു ഉത്തമാ നമ്മൾ ഇപ്പോൾ ഇന്ത്യയിൽ ആണെന്ന് വിചാരിക്കുക നമ്മുടെ ഫ്രണ്ട് അമേരിക്കയിൽ ആണെന്നും വിചാരിക്കുക. നമ്മുടെ ഒരു മനസ്സുഖത്തിനു തിരിച്ചു ചിന്തിച്ചാലും കുഴപ്പം ഇല്ല, ചുമ്മാ അങ്ങ് ചിന്തിച്ചാ പോരെ വേറെ ചിലവൊമ്മും ഇല്ലല്ലോ. നമ്മളുടെ അവിടെ ഇപ്പോൾ രാത്രിയാണ് അപ്പോൾ മറ്റേ സ്ഥലത്തു പകൽ ആണ് ഇതിനു നമ്മൾ കിടന്നു കരഞ്ഞിട്ട് കാര്യമുണ്ടോ കുറച്ചു കഴിഞ്ഞാൽ ഇവിടെയും പകൽ ആവും അതുവരെ കാത്തിരിക്കൂ. നമ്മുടെ ജീവിതവും ഇതുപോലെ തന്നെ ആണ് നമ്മൾ നമ്മളായി ജീവിച്ചാൽ അടിപൊളി ആണ്.
സംഭവം എല്ലാം മനസ്സിലായി ഇന്നലെ ഉത്തമാ ആ അലവലാതി എങ്ങനെ അവിടെ എത്തി എന്ന ചോദ്യം ഇപ്പോഴും മനസ്സിൽ ഉണ്ടാകും! അത് മനുഷ്യ സാഹചമാണ് നല്ല ഒരു കട്ടൻചായ ഉണ്ടാക്കി കുടിച്ചാൽ ചിലപ്പോൾ മാറും. എന്തൊക്കെ ആണെങ്കിലും മറ്റുള്ളോർക്കെല്ലാം നല്ലതു പോലെ വരുത്തണെ എന്ന് പ്രാർത്ഥിച്ചാൽ ചിലർക്ക് ഒരു സുഖം കിട്ടും അവനവനു സുഖം കിട്ടുന്ന എന്തെങ്കിലും ചെയ്തു ജീവിച്ചാൽ നമ്മൾക്ക് കൊള്ളാം. അത്രേ ഉള്ളു ഇതിൽ വലിയ സയൻസും കെമിസ്ട്രിയും ഒന്നും ഇല്ല.
ഒരു കട്ടൻചായ കുടിച്ചു പുറത്തു തേരാപാരാ ഓടി നടക്കുന്ന കൊറോണകുട്ടികളെ നോക്കിയിരിക്കുമ്പോൾ എന്തൊരു ആശ്വാസം, ഞാൻ മാത്രമല്ല അവനും പെട്ടിട്ടുണ്ടെന്നു അപ്പോൾ മനസ്സിലാകും .
ഉയരങ്ങളിൽനിന്നും വീഴുമ്പോൾ നല്ല താഴ്ച ഉണ്ടാകും. നമ്മൾ വീഴുമ്പോൾ ചുമ്മാ ഒന്ന് കാലുതെറ്റിയ പോലെയേ തോന്നു ചെറുതായൊന്നു ഉളുക്കിയാലും നടന്നുപോകാൻ പറ്റും.
We may see people who graduated at 21 and didn’t get a job until they were 27. We also see some people graduated later at 25 get perfect job immediately!.
We see people who married but had to wait 8-10 years to have children.
My point is everything in life happens according to our time, our clock, so keep wind your clock and stay tuned.
Everything happens at their own pace, be patient
Every dog has a day ! മനസ്സിലായില്ലേ ഏതു നായിൻ്റെ മോനും ഒരു ദിവസം ഉണ്ടാകും എന്ന്.
അപ്പൊ എങ്ങനെയാ ഒരു കട്ടൻചായ കുടിച്ചാലോ ….
