ഇവർക്കൊക്കെ ഒരു ദിവസം ഡെഡിക്കേറ്റ് ചെയ്യണോ എന്ന് ചോദിക്കുന്നവരോട് ഒരു ലോഡ് പുച്ഛം മാത്രം.
ജീവിതത്തിൽ തോൽവി എന്താണെന്നും അതിനെ ചിരിച്ചുകൊണ്ട് നേരിടാം എന്നും പഠിപ്പിച്ചുതന്ന എൻ്റെ സ്വന്തം എഞ്ചിനീറിങ്…
അങ്ങനെ പാഠങ്ങൾ പലതുണ്ട്.
പഠിച്ചതൊന്നും പിന്നീട് ഉപയോഗിക്കില്ലെന്നു അറിഞ്ഞുകൊണ്ടും ഞങ്ങൾ പഠിച്ച എങ്ങിനീറിങ് .
പഠിപ്പിക്കുന്നവന് ഇതിൻ്റെ ABCD അറിയില്ലാ എന്നറിഞ്ഞും ശ്രദ്ധയോടെ അവരെ കേട്ടിരുന്ന ഇൻ്റെർണൽ മാർക്കിനുവേണ്ടിമാത്രം ക്ലാസ്സിൽ ഇരുന്ന നമ്മൾ.
പരീക്ഷയുടെ അന്ന് കാലത്തു ഇന്ന് എക്സാം എന്താണെന്നു നോക്കി മൂഡില്ലാത്തതുകൊണ്ടു എഴുതാൻ പോകാതിരുന്ന അഹങ്കാരിയുടെ എഞ്ചിനീയറിംഗ്
ഏതു വിഭാഗം പഠിച്ചാലും സോഫ്റ്റ്വെയർ കമ്പനി അല്ലെങ്കിൽ ബാങ്ക് എക്സാം എന്ന ഒറ്റ ചിന്തയിൽ നടക്കുന്ന പഠിപ്പിസ്റ്റുകളുടെ എഞ്ചിനീയറിംഗ്
എല്ലാം കഴിഞ്ഞു പാസ്സായി ജോലിതേടിനടന്നപ്പോൾ ജോലി പരിചയമില്ലാത്തതുകൊണ്ടു ജോലിതരാണ് പറ്റില്ലെന്ന് കേട്ട് അന്തിച്ചു പോയി കുന്തം പോലെ ഇൻ്റെർവ്യൂ റൂമിൽ നിന്നും ഇറങ്ങി പോരുന്ന പാവങ്ങളുടെ എഞ്ചിനീയറിംഗ്.

ഇതൊക്കെയാണെങ്കിലും ഒരു പരിഭവും ഇല്ലാതെ കാൾ സെൻ്റെറിൽ ജോലിക്കു പോകുന്ന കൂൾ ആയ എഞ്ചിനീർമാരുടെ സ്വപ്ന സുന്ദരമായ ലോകം.
ഇജ്ജാതി കിടിലൻ ആളുകളുടെ പേരിൽ ഒരുദിവസം ഇല്ലെങ്കിൽ പിന്നെ എന്ത് കുന്തമാണ് മാഷെ ..
ഇതിലൊന്നും പെടാത്ത പഠിപ്പിസ്റ്റുകളായ ചില റാങ്ക് ഹോൾഡർ എഞ്ചിനീർസ് ഉണ്ടാകും അവർക്കൊന്നും ഈ ദിവസത്തിൻ്റെ ആവശ്യം ഇല്ല എങ്കിലും ഇരിക്കട്ടെ അവർക്കും ഒരു ദിവസം.
ഹാപ്പി എഞ്ചിനീർസ് ഡേ ….
Happy Engineer’s Day ..
https://aamimalayalam.wordpress.com/2020/09/15/happy-engineers-day/
LikeLike