എന്താ കഥ!
ഇത് സാധ്യമാണോ !
പലരീതിയിൽ ഇത് സാധിക്കുന്നവർ ഉണ്ട്, കള്ളന്മാർ എല്ലായിടത്തും ഉണ്ടല്ലോ!.
തൻ്റെതല്ലാത്ത കാരണത്താൽ പെട്ടന്ന് കെട്ടേണ്ടിവന്ന തഭാഗ്യന്മാർക്കുള്ള ഭാഗ്യമാണ് “Love After Marriage”.
ചേട്ടൻ്റെ കല്യാണത്തിന് ഉപ്പുവിളമ്പാൻ പോയ എന്നെ കെട്ടിച്ചു വിട്ടു എന്ന് പറയുന്നതാകും കൂടുതൽ ശെരി!
ചേട്ടൻ പ്രേമിച്ചു കിട്ടിയതിനു എന്നെപിടിച്ചു പെട്ടന്ന് കെട്ടിക്കാൻ തീരുമാനിച്ചു ഇല്ലെങ്കിൽ ഇവനും വഴിതെറ്റി പോകും എന്ന് ഏതോ കുറെ തെണ്ടി ബന്ധുക്കൾ പറഞ്ഞു എന്നതാണ് കാര്യം.പ്രേമിച്ചു കെട്ടിയവരെല്ലാം വഴിതെറ്റിയവരല്ലെന്നു കാണിച്ചു കൊടുക്കാൻ ചേട്ടനും ചേച്ചിക്കും സാധിച്ചു എന്നത് പിന്നീട് മറ്റുള്ളവർക്ക് ഉപകാരമായി.
അപ്പൊ വിഷയത്തിലേക്കു വരാം പെട്ടന്ന് ഇടിവെട്ടിയപോലെ കെട്ടിയതുകൊണ്ടും പ്രതിശ്രുത വധു പഠിക്കാൻ പോകുന്നതുകൊണ്ടും, കല്യാണം കഴിഞ്ഞു പെട്ടന്ന് തന്നെ പിരിഞ്ഞു ഭാര്യ ഹോസ്റ്റലിലേക്കും ഞാൻ ജോലി സ്ഥലത്തേക്കും. ഇത് നടക്കുന്നത് കൊല്ലവർഷം രണ്ടായിരത്തിഎട്ട് കാലഘട്ടത്തിൽ ആണ് ഈ മൊബൈൽ ഫോൺ ഒക്കെ പ്രചാരത്തിൽ ആയി വരുന്നതേയുള്ളു അന്ന് ഇൻകമിംഗ് കാൾ ബിൽ ചെയ്യും അതായതു വിളിക്കുന്നവനും എടുക്കുന്നവനും പണം കൊടുക്കണം ഇന്നുള്ളോർക്കു അറിയുമോ എന്തോ!.
അപ്പോഴാണ് നമ്മുടെ പ്രിയങ്കരൻ ആയ അംബാനി മുതലാളി റിലൈൻസ് ഫോൺ കണ്ടുപിടിച്ചു വരുന്നത് അഞ്ഞൂറ് രൂപ കൊടുത്താൽ കിട്ടുന്ന ഫോണും അത് രണ്ടെണ്ണം ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും എത്ര വേണമെങ്കിലും വിളിക്കാം നോ ലിമിറ്റേഷൻ. അന്നും അംബാനി പിള്ളേരുടെ മുത്താണ്. വാങ്ങി രണ്ടെണ്ണം ഒരെണ്ണം നാട്ടിലോട്ടായച്ചു.
ഇനിയാണ് നുമ്മ മുകളിൽ ഹെഡിങ്ങിൽ പറഞ്ഞ സംഭവം തുടങ്ങുന്നത്. എനിക്കറിയാം പലരും ഇത് വായിച്ചുവന്നത് മറ്റെന്തോ പ്രധീക്ഷിച്ചാണെന്നു! ഇല്ല മക്കളെ ഇല്ല നുമ്മ ഭയങ്കര ക്ലീൻ ആണ്.
പിന്നെ സമയം കിട്ടിയാൽ ഫുൾ ടൈം ഇതുതന്നെ ..” എന്നിട്ട്”.. “പിന്നെന്താ”..”വേറെ എന്താ”..”പിന്നെ”.. “ഉം” ..”അവിടെ ഉണ്ടോ “.. “ഉണ്ട്”.
അങ്ങനെ രണ്ടുവർഷം അംബാനി മുതലാളിയുടെ കരുണകൊണ്ടു ജീവിച്ചു പോന്നു. വിവാഹശേഷം അകന്നു നിന്ന രണ്ടു ഒരു വർഷം ഈ ഫോൺ വിളികളിലൂടെ ഞങ്ങളെ അടുപ്പിച്ചു ഒരു പ്രേമത്തിൻ്റെ സുഖം എന്താണെന്നു മനസ്സിലാക്കി തന്നു. ഇന്നും ഈ നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കിപ്പറവും ഞങ്ങൾ പ്രേമിക്കുന്നു.
ഇന്നും ഞങ്ങൾ ഇരുന്നു വർത്തമാനം പറയുന്നത് കണ്ടിട്ട് ഇപ്പൊ കല്യാണം കഴിഞ്ഞതേ ഉള്ളു അല്ലെ എന്ന് ചോദിക്കുന്ന മണ്ടന്മാർ ഉണ്ട്.


കല്യാണമാണെങ്കിൽ പ്രേമിച്ചു കെട്ടണം എന്നൊന്നും ഇല്ല കെട്ടിയതിനെ പ്രേമിച്ചാലും മതിയാകും.
പിന്നെ വിവാഹം എന്നത് ” ചേലോൾക്കു ശെരിയാകും ചേലോൾക്കു ശെരിയാകില്ല, അനക്ക് ശെരിയായില്ല വേറെ മാതിരിയാ വന്നേ എന്നാലും എന്നാലും കൊയപ്പില്ല ” എന്നത് പോലെയാണ്.