lockdown കാലത്ത് സ്ഥിരമായി ചാനല്‍ ചര്‍ച്ചകള്‍ കണ്ടിരുന്ന ഒരു കുട്ടി, Lockdown കഴിഞ്ഞ് school ല്‍ എത്തുമ്പോള്‍, claas ല്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം,,!!!
ടീച്ചര്‍ – കുട്ടി, പറയൂ,,, മാങ്ങയുടെ english പേരെന്താണ് ??
കുട്ടി – ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്,,, അതിന് എനിക്ക് ഉത്തരം പറയാന്‍ കുറച്ച് സമയം തരണം,,,
ടീച്ചര്‍ – പറയൂ,, മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയം ആണ് കൊടുത്തത്,,, കുട്ടിക്കും അത്രയും സമയം തരാം,,,
കുട്ടി – ശരി,,ശരി,, പറയാം,,, അതിന് മുന്‍പ് എന്റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച് ഒരു വാക്ക് പറഞ്ഞുകൊളളട്ടെ,,, ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം ,,, അതു അവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക് നോക്കാം,,,, അതുപോലെ,,,,,,,,
ടീച്ചര്‍ – കുട്ടി ഉത്തരം അറിയാമെങ്കില്‍ പറയൂ,,
കുട്ടി – ടീച്ചര്‍ ഇടയ്കു കയറി തടസ്സപ്പെടുത്തല്ലേ,,, ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് ഞാന്‍ വരുന്നത്,,, അതു കേള്‍ക്കാനുളള സഹിഷ്ണുത കാണിക്കണം,,,
ടീച്ചര്‍ – എങ്കില്‍ വേഗം പറയൂ,,,,
കുട്ടി – അതിലേക്കാണ് വരുന്നത്,,, തേങ്ങ,, എന്നത് എന്താണ് ?? കേരളത്തിന്റെ കല്പ വൃക്ഷമല്ലേ ??? തേങ്ങയില്ലാതെ ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ?? ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???
ടീച്ചര്‍ – കുട്ടി,, ഞാന്‍ മറ്റ് രണ്ടു പേരോടും ചക്കയുടെയും തേങ്ങയുടെയും English words ആണ് ചോദിച്ചത് ,, അവരതിന് jack fruits എന്നും coconut എന്നും ഉത്തരം പറയുകയുണ്ടായി,,, അതിന് ശേഷമാണ് താങ്കളോട് ചോദിച്ചത് മാങ്ങയുടെ English word എന്താണെന്ന് ,, താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ,,,, എനിക്ക് മറ്റ് കുട്ടികളോടും ചോദ്യങ്ങള്‍ ചോദിക്കാനുളളതാണ്,,,
കുട്ടി – ഇതാണ് ഞാന്‍ പറഞ്ഞത്,,, ടീച്ചര്‍ക്കും ചില അജണ്ടകള്‍ ഉണ്ടെന്ന്,,,, ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന് വിചാരിക്കരുത്,,,, എല്ലാ വിഷയത്തിലും വ്യക്തമായ ചില നിലപാടുകള്‍ ഞങ്ങള്‍ക്കുണ്ട്,,, അതിനേക്കുറിച്ച് ഞങ്ങളുടെ ബഹുമാന്യനായ അച്ഛന് ഇന്നലെ പറയുകയും ചെയ്തതാണ്,,,, പിന്നെ ,,,,പിന്നെ,,,
ടീച്ചര്‍ – കുട്ടികളേ,,, ഈ പീരിയഡ് അവസാനിച്ചു,,,എല്ലാവരും പോയി കളിച്ചോളൂ,,,,
അപ്പോഴും ആ കുട്ടി കൈയും പൊക്കിപ്പിടിച്ച് എനിക്ക് പറയാനുളളത് കൂടി കേട്ടിട്ട് പോകൂ എന്ന് പറഞ്ഞും കൊണ്ടേയിരുന്നു,,,
😂😂😂😂
(എവിടെന്നോ കേട്ടത്)
😂😂
LikeLiked by 1 person