ആദ്യ ജോലി അത് എല്ലാവർക്കും ഒരു സ്വപ്നമായിരിക്കും എനിക്കും അങ്ങനെതന്നെ, വീട്ടിലും എല്ലാവർക്കും സന്തോഷം പോകാൻ തയ്യാറെടുത്തു ഒരു പെട്ടി ഒക്കെ വാങ്ങി ജോലി ഒക്കെ കിട്ടിയതല്ലേ ചക്രമുള്ള ഒരെണ്ണം തന്നെ വാങ്ങി.

പെട്ടിയും എടുത്തു നേരെ പൂനെ ഇത്തവണ ബസിൽ ആണ് പോയത് കേരളത്തിൽ നിന്നും രണ്ടു ദിവസം എടുത്തു എത്താൻ. എന്നെ ബസ് ഇറങ്ങി പിക്ക് ചെയ്യാൻ വന്നവൻ എൻ്റെ പെട്ടി കണ്ടു അന്ധം വിട്ടു നിൽക്കുന്നത് കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്നു മനസ്സിൽ ആയി. അവിടെയുള്ളവർ ആദ്യമായിട്ടാണ് ഇങ്ങനെ ഇത്ര കോൺഫിഡൻസ് കാണുന്നത് എന്ന് പറഞ്ഞു. എനിക്കത് ശരിക്കു മനസ്സിലായില്ലെങ്കിലും ചിരിച്ചു കാണിച്ചു. കമ്പനിയുടെ ഗസ്റ്റ് ഹൗസ്സ് ഉണ്ട് തൽക്കാലം അവിടെ നിൽക്കാം പിന്നെ മറ്റുകാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞു. കമ്പനിയുടെ ഗസ്റ്റ് ഹൗസ്സ് എന്ന് കേട്ടപ്പോൾ എൻ്റെ കണ്ണുകൾ വിടർന്നു കൊള്ളാമല്ലോ!.
അങ്ങനെ കുറെ യാത്ര ചെയ്ത് അവിടെ എത്തി നല്ല വലിയ ഒരു കമ്മ്യൂണിറ്റി നിറയെ മൂന്നു നിലയുള്ള കുറെ ബിൽഡിങ്ങുകൾ അങ്ങനെ നമ്മുടെ താമസ സ്ഥലത്തേക്ക് എത്തി ഡോർ തുറന്നു. എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല സുഹൃത്തുക്കളെ മെയിൻ ഹാൾ നിറയെ വെള്ളം ഇഷ്ടിക ഇട്ടിട്ടുണ്ട് നടന്നു അകത്തുപോകാൻ ! ഇത് ഗസ്റ്റ് ഹൗസ്സ് അല്ല ഗോസ്റ് ഹൗസ്സ് ആണെന്ന് മനസ്സിലായി.
രണ്ടു ബെഡ്റൂം അതിൽ ഒന്നിൽ പോയി ഇരുന്നു, തെറ്റുധരിക്കണ്ട നിലത്തിരുന്നു ഒരു സൈഡിൽ കിടക്കകൾ നിരത്തി ഇട്ടിട്ടുണ്ട്, അപ്പോൾ കൂടെ വന്നവൻ പറഞ്ഞു ബാക്കിയുള്ളവർ ഈവെനിംഗിൽ വരും അപ്പോൾ പരിചയപ്പെടാം എത്ര പേരുണ്ട് എന്ന് ചോദിച്ചു നാലുപേർ ഉണ്ട് ഞാൻ അടക്കം അഞ്ചുപേർ. അപ്പോൾ എനിക്കുമനസ്സിലായി രണ്ടുപേർ അപ്പുറത്തുള്ള റൂമിലും രണ്ടുപേർ ഇവിടെയും കുഴപ്പമില്ല. ഞാൻ ചോദിച്ചു എന്താ അവിടെ നിറയെ വെള്ളം അപ്പോൾ അവൻ പറയുവാ ഓ അതോ ബാത്റൂമിലെ വാതിലിൻ്റെ അടിയിൽ ഒരു ഓട്ട കുളിക്കുമ്പോൾ വെള്ളം പുറത്തുവരും ശെരിയാക്കാൻ പറഞ്ഞിട്ടുണ്ട് അപ്പൊ ഞാൻ ചോദിച്ചു ഇന്നുവരുമോ ശരിയാക്കാൻ? അവൻ പറഞ്ഞു അറിയില്ല ഒരുമാസമായി ആരും വന്നിട്ടില്ല! ഇപ്പൊ എല്ലാം മനസ്സിലായി.
തുടരും….
2 thoughts on “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം രണ്ട്”